തൃശൂരില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണി; ചോദ്യം ചെയ്ത അച്ഛന്റെ ഓട്ടോ ടാക്‌സി കല്ലെറിഞ്ഞു തകര്‍ത്തു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഇതു ചോദ്യം ചെയ്തതിന് തന്റെ ഓട്ടോ ടാക്‌സി കല്ലെറിഞ്ഞു തകര്‍ത്തെന്നും മൂന്നു മാസം മുന്‍പും ഇതേ യുവാക്കള്‍ സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു.

 

സ്‌കൂളില്‍ നിന്നും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നതിന്റ ഇടയിലാണ് അച്ഛന്‍ സംഭവമറിയുന്നത്. ഭീഷണി ഭയന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റ ഇടയില്‍ വീണ് പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി വീണ്ടും ഇതേ യുവാക്കളെത്തി വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി എന്ന് ആരോപിച്ച് യുവാക്കളും പോലീസില്‍ പരാതി നല്‍കി.
Comments

COMMENTS

error: Content is protected !!