Uncategorized
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; കിലോമീറ്റർ അകലെ വരെ പ്രകമ്പനം, ഒരാൾക്ക് ഗുരുതര പരിക്ക്
വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്നയാൾക്കാണ് പരിക്കേറ്റത്. അപകടകാരണം വ്യക്തമല്ല. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
Comments