കൊച്ചിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞുവീണ് യന്ത്രത്തിനിടയിൽപെട്ട് തൊഴിലാളി മരിച്ചു

കൊച്ചിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞുവീണ് യന്ത്രത്തിനിടയിൽപെട്ട് തൊഴിലാളി മരിച്ചു. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികള്‍ മറിഞ്ഞ് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. 

Comments

COMMENTS

error: Content is protected !!