KERALAMAIN HEADLINES
തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി
തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കി കേന്ദ്ര ഏജന്‍സിയായ പെസോ. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതല്ലാതെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിനായി ഉപയോഗിക്കരുത്. സാമ്പിള്‍ വെടിക്കെട്ട് മെയ് 8നാണ് നടക്കുക. മെയ് 11ന് പുലര്‍ച്ചെയാകും പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുക.
Comments