MAIN HEADLINES
തൃശൂര്‍ പൂര നഗരിയില്‍ ആന ഇടഞ്ഞു
തൃശൂര്‍ പൂര നഗരിയില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപം ഗണപതി അമ്പലത്തിന് അടുത്ത് വെച്ചാണ് ആന ഇടഞ്ഞത്പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയാണ് ഇടഞ്ഞത്. മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീമൂല സ്ഥാനവും കടന്ന് ആന മുന്നോട്ട് ഓടിയത് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇടഞ്ഞ ആനയെ ആളുകള്‍ കൂട്ടത്തോടെ പിന്തുര്‍ന്നത് ആനയ്ക്ക് അങ്കലാപ്പുണ്ടാക്കിയെന്നാണ് സംഘാടകര്‍ പറയുന്നത്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ കൂച്ചുവിലങ്ങിട്ട് ആനയെ മെരുക്കി.
ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട് ആനയെ തളക്കാനായി. സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡാണ് ആനയെ തളച്ചത്. എട്ട് ആനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
Comments