തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു
ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാർക്കെതിരെയും നടപടി എടുത്തു. തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പ്രവര്‍ത്തനാനുമതി നല്‍കിയെന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം . ഇവരെ അന്വേഷണവിധേയമായി സ്ഥലം മാറ്റി.
അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസർക്കുമെതിരെയാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.