വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്ന് ഡോക്ടർമാർ യോഗം ചേ‍ർന്ന് തീരുമാനിക്കും

വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മൻചാണ്ടിയുടെ തുടർചികിത്സ എങ്ങനെ വേണമെന്ന കാര്യത്തിൽ ഡോക്ടർമാർ യോഗം ചേ‍ർന്ന് തീരുമാനിക്കും.  ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക.

ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമാണ്. 

ഇന്നലെ  ഉച്ചയോടെ തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

 

Comments

COMMENTS

error: Content is protected !!