CRIMEMAIN HEADLINES
തൃശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാൾ മരിച്ചു
തൃശൂർ: കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി പരച്ചാമി ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു .
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കടയിൽ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് ഇയാളെ ഇടിച്ചത്. അമിത വേഗതയിലായിരുന്നു വാഹനം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയെന്നും പറയുന്നുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളിലേക്ക് മാറ്റി.
Comments