തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായിരുന്നു. നിരവധി ട്രെയിനുകളാണ് പൂർണമായും, ചിലത് ഭാഗികമായും റദ്ദാക്കേണ്ടി വന്നത്.
രാവിലെ ഗുരുവായൂർ എറണാകുളം, എറണാകുളം തിരുവനന്തപുരം, തിരുവനന്തപുരംഷൊർണൂർ ,തിരുവനന്തപുരം എറണാകുളം ,ഷൊർണറൂർ എറണാകുളം, കോട്ടയംനിലമ്പൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ ആകെ ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയായിരുന്നു ഗതാഗതം നടന്നിരുന്നത്.
പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ വാഗണുകൾ പൂർണമായി നീക്കം ചെയ്തു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ട്രയിൻ എഞ്ചിനും ബോഗികളും മാറ്റി. തുടർന്ന് പാളം ഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്.