Uncategorized

തൃശ്ശൂരിൽ എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് റാഗിങിനിടെ ഗുരുതര പരിക്ക്

തൃശ്ശൂരിൽ എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് റാഗിങിനിടെ ഗുരുതര പരിക്ക്. തൃശൂർ ചിറ്റിലപ്പിളളി ഐ ഇ എസ് എഞ്ചിനീയറിഗ് കോളജ് ബി ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിൻ (19) ആണ് ക്രൂര മർദ്ദനത്തിനിരയായത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ്  മർദ്ദിച്ചത്. 

തണ്ടൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ്  മർദ്ദിച്ചത്. കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. നാല് സീനിയർ വിദ്യാർത്ഥികളെ പേരമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button