CALICUTDISTRICT NEWS
തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ പതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. കക്കം വെള്ളി സ്വദേശി മാരാം വീട്ടിൽ മനോജൻ (48) ആണ് മരിച്ചത്. പുറമേരിയിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മറ്റു തൊഴിലാളികൾ
ക്കൊപ്പം തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ പതിക്കുകയായിരുന്നു.നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ഗവ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Comments