ബൈക്കുകൾ ജാഗ്രതൈ, ദേശീയ പാതയിൽ ചതിക്കുഴികൾ


കൊയിലാണ്ടി: ദേശീയപാതയില്‍ മഴയെത്തും മുന്‍പേ മരണക്കുഴികള്‍. ഇരുചക്ര വാഹനങ്ങള്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഏറ്റവും അപകടം തീര്‍ക്കുന്ന സ്‌പോട്ട് ഹോളുകളാണ് ഭീതി വിതയ്ക്കുന്നത്. കൊയിലാണ്ടി മൂരാട് വരേയുളള ഭാഗത്ത് നന്തി മുതല്‍ തുടര്‍ച്ചയായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നന്തി ടോള്‍ ബൂത്ത് പൊളിച്ചു മാറ്റിയ സ്ഥലത്ത് റോഡ് ഇപ്പോള്‍ ഹമ്പ് രൂപത്തിലാണ്.

സാധാരണ മഴ തുടങ്ങുന്നതോടെയാണ് കുഴികള്‍ രൂപപ്പെടുന്നത്. വശങ്ങളിലുള്ള മരങ്ങളെയും മഴയേഴും കുറ്റം പറഞ്ഞാണ് ഹൈവേ അധികാരികള്‍ ഇത്തരം കുഴികള്‍ നികത്താറ് പതിവ്. ഇപ്പോള്‍ മരങ്ങള്‍ ഇല്ലാതിടത്തും കുഴികളാണ്. ഇവയില്‍ചാടി ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നാട്ടുകാര്‍ക്ക് നിത്യക്കാഴ്ചയാണ്.

ഹൈവേയില്‍ ഇത്തരം അപകട സ്‌പോട്ടുകള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ഉത്തരാവദിത്വം ഉണ്ടെങ്കിലും ഈ റൂട്ടില്‍ പരമാവധി അപകടങ്ങള്‍ സംഭവിച്ചു കഴിയുന്നവരെ നീണ്ടു പോകാറാണ്. ദേശീയ പാതയുടെ രണ്ടു വിഭാഗങ്ങള്‍ക്ക് ഇടയില്‍ അതിരായുള്ള ഭാഗമാണിത്.

Comments

COMMENTS

error: Content is protected !!