KOYILANDILOCAL NEWS
തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
കൊയിലാണ്ടി: തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരൻ മരണമടഞ്ഞു.കോമത്തുകര കളത്തിൽ താഴ വൈശാഖ് എന്ന അപ്പു (24)ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത് കര മേലുർ റോഡിൽ വെച്ചായിരുന്നുഅപകടം.ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെയും, ലതയുടെയും മകനാണ്. സഹോദരി ഐശ്വര്യ: സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Comments