DISTRICT NEWSLOCAL NEWS
Check Also
Close
തിരുവള്ളൂർ: വടകര-പേരാമ്പ്ര റോഡിൽ ചെക്കോട്ടി ബസാറിൽ തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്രചെയ്തിരുന്ന തോടന്നൂർ സ്വദേശി ബിനീഷ് എന്നിവർക്കാണ് പരിക്ക്.
വിജേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇടതുകാൽ ഒടിയുകയും തലക്കും കൈക്കും പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇവർ ബൈക്കിൽ വരുമ്പോൾ ഒരു കൂട്ടം നായ്ക്കൾ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണാണ് പരിക്ക്. വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷിനെ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.