യാത്രയയപ്പും അനുമോദനവും

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ സ്‌കൂളിലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന അസ്സന്‍കോയ, ബാബു തുടങ്ങിയ അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉല്‍ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ എ ലളിത, കെ.ഷിജു മുഖ്യാതിഥിമാരായിരുന്നു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബല്‍രാജ്, പി.ജി. സംഗീത, ടി.ശോഭ, മുഹമ്മദ് ഹാഷിം, ജയരാജ്പണിക്കര്‍, ആര്‍.കെ.ദീപ, തുടങ്ങിയവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!