തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്ന എബിസി നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവ് നായ ശല്യം കൂടി വരികയാണ്. ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലാണ് വേണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ തെരുവ് നായ ഉപദ്രവങ്ങള്‍ എത്ര ഭീകരമാണെന്ന് ദൃശ്യങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന സ്ഥിതിക്ക് എത്രയും വേഗം ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തദേശ വകുപ്പ് ബാധ്യസ്ഥരാണ്.
നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിക്കും. എബിസി കേന്ദ്രങ്ങള്‍ക്ക് അവരുടെ പിന്തുണ കൂടി തേടും.
25 കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവത്തനസജ്ജമാക്കും. അതിനൊപ്പം മൊബൈല്‍ എബിസി കേന്ദ്രങ്ങളും തുടങ്ങും. കൂടാതെ, സ്ഥല സൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.