തേങ്ങ കൂടക്ക് തീപിടിച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം

കൊയിലാണ്ടി: തേങ്ങാ കൂടക്കയ്ക്ക് തീപിടിച്ചു  ഉച്ചയോടെയാണ് നന്തി കടലൂർ സ്വദേശി കുട്ടബത്ത് ബാബു വിൻ്റെ മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ അടങ്ങിയ കൂടക്ക് തീപിടിച്ചത്. 
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ തീ ആളി പടരുകയാണ് .ഉടൻതന്നെ സേന വെള്ളം ഉപയോഗിച്ച് തീ കെടുത്തി.കത്താത്ത തേങ്ങ ഉടൻതന്നെ അഗ്നിരക്ഷാസേന പുറത്തേക്ക് മാറ്റി.ഉദ്ദേശംരണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആയ മജീദ് ,ഫയർ&റെസ്ക്യൂ ഓഫീസർമാരായ ഷിജു,വിഷ്ണു,ബബീഷ്,സാനോഫർ,ഹരീഷ് ,സനൽ കുമാർ,സജിത്ത്,എന്നിവരും ഹോംഗാർഡ് മാരായ സോമകുമാർ,രാജേഷ് എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!