KOYILANDILOCAL NEWS
തൊഴിലാളികളെ ആദരിച്ചു
മേപ്പയ്യൂർ നോർത്ത്മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, കെ കുഞ്ഞിരാമൻ, എൻ എം കുഞ്ഞിക്കണ്ണൻ, കെ കെബാബു, എം രാജൻ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് കുറുവച്ചാൽ കളരി സംഘം കളരി പയറ്റും മഹിളാ അസോസിയേഷന്റെ വിവിധ യൂണിറ്റുകൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പി പി രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ കെ വിജിത്ത് സ്വാഗതം പറഞ്ഞു.
Comments