തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു; ഐഎൻടിയുസി കൊയിലാണ്ടി റീജ്യനൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ധർണ


2005 ൽ യുപിഎ സർക്കാർ നടപ്പിലാക്കിയ ലോകൊ ത്തരമായ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ പ്രൊജക്റ്റുകൾ പരിമിതപ്പെടുത്തി തൊഴിൽദിനം നഷ്ടമാകുന്നു, നിയമംമൂലം വ്യവസ്ഥ ചെയ്തത് തൊഴിൽ സംരക്ഷണം തൊഴിലാളിക്ക് നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ ഐഎൻടിയുസി കൊയിലാണ്ടി റീജ്യനൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ധർണ സമരത്തിൽ തൊഴിലാളിക്ക് നൂറു തൊഴിൽദിനം ലഭിക്കുന്ന രീതിയിൽ പ്രവർത്തി ക്രമീകരിക്കണമെന്നും, തൊഴിൽ മേഖലയിൽ ഭൂരിപക്ഷവും സ്ത്രീത്തൊഴിലാളികൾ ആയതിനാൽ ജോലി സമയം 9 മണി മുതൽ നാലുമണിവരെ ആക്കി ഇടതുസർക്കാർ നിയമം കൊണ്ടുവരണമെന്നും തൊഴിൽ വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്ക് ഒത്താശ ചെയ്യുന്ന ഇടത് സർക്കാറിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി യുടെ ജില്ലാ പ്രസിഡന്റ് കെ രാജീവ് സംസാരിച്ചു


തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം കൂലി 600 രൂപ ആക്കുകയോ / സപ്പോർട്ട് വെയിജ് നടപ്പാക്കുകയോ വേണമെന്നും ഇത് തൊഴിലാളികളുടെ ആവശ്യമാണെന്നും ഐഎൻടിയുസി യുടെ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ഏടാണി മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി, ഇന്ന് നടന്ന ധർണ സമരത്തിൽ ഉണ്ണികൃഷ്ണൻ ശ്രീലകം സ്വാഗതവും,, ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു രത്നവല്ലി ടീച്ചർ രാജേഷ് കീഴൂർ വി ടി സുരേന്ദ്രൻ, കെ പി വിനോദ് കുമാർ കൗൺസിൽ മാരായ പയറ്റുവളപ്പിൽ മനോജ് രജീഷ് വേങ്ങളത്ത് കണ്ടി, വത്സരാജ് കേ ളോത്ത്,ഷീബ അരീക്കൽ ജിഷ പുതിയെടത്ത്, സുമതി കുന്യോറമല ചൈത്രം തങ്കമണി സുരേഷ് ബാബു മണമേൽ തുടങ്ങിയവർ സംസാരിച്ചു

Comments
error: Content is protected !!