LOCAL NEWS

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക ക്ഷേമനിധി ഉടൻ നടപ്പിലാക്കുക

കൊയിലാണ്ടി: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ടി കെ ചന്ദ്രൻ ഉൽഘാടനം ചെയ്തു. വി സുന്ദരൻ സ്വാഗതം പറഞ്ഞു. സി ടി ബിന്ദു അധ്യക്ഷയായിരുന്നു. കെ രവീന്ദ്രൻ, സി പ്രഭാകരൻ, പി സി സതീഷ് ചന്ദ്രൻ,സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.സി ടി കുഞ്ഞിരാമൻ, പി ടി നാരായണി ,എം എം രൂപ എന്നിവർ നേതൃത്വം നൽകി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button