LOCAL NEWS
ദാറുന്നുജുവിൽ കൃഷി പാഠം
പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജിന്റെയും പേരാമ്പ്ര കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ദാറുന്നുജൂം ഉടമസ്ഥതയിലുള്ള അര ഏക്കർ വരുന്ന തരിശ് ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. ‘അഗ്രി-കൾച്ചർ’ എന്ന പേരിൽ ഇരുപത്തിയാറ് ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ദാറുന്നുജൂം സെക്രട്ടറി പി. കെ. ഇബ്രാഹിം മാസ്റ്റർ, കൃഷി ഓഫീസർ ഷെറിൻ റിഷാത്, അസി. കൃഷി ഓഫീസർ ഇ. ആർ. ജയേഷ്, ദാറുന്നുജൂം വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. Photo: ദാറുന്നുജുവിൽ ‘അഗ്രി-കൾച്ചർ’ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
Comments