ദിലീപിന് ഇന്ന് നിര്‍ണായക ദിനം; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍
ദിലീപിന് ഇന്ന് നിര്ണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.
ഇന്നലെ ദിലീപിന്‍റെ വാദം പൂര്‍ത്തിയായി. ഇന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ വാദം നടക്കും. അതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുക.
ബാലചന്ദ്രകുമാറും അന്വേഷണ സംഘവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും തനിക്കെതിരായ എഫ് ഐ ആര്‍ നിയമവിരുദ്ധമാണെന്നുമാണ് ദിലീപിന്‍റെ വാദം. ബാലചന്ദ്രകുമാര്‍ 5 വര്‍ഷം കഴിഞ്ഞ് നടത്തിയ വെളിപ്പെടുത്തല്‍ വിശ്വാസയോഗ്യമല്ലെന്നും ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമത്വം നടന്നുവെന്നും ദിലീപ് വാദിച്ചു. രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം പ്രോസിക്യൂഷന്‍റെ വാദത്തിനായി മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 1.45 ന് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നതിന് ശേഷം ദിലീപ് ഗൂഢാലോചന നടത്തിയ ഓഡിയോ സംഭാഷങ്ങള്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിച്ചു.