LOCAL NEWS
ദിലീപ് കിഴൂരിന് എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജൂറീ പുരസ്കാരം
കോഴിക്കോട്: എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജൂറി പുരസ്കാരം ദിലീപ് കീഴൂരിന്. ‘മഴ നനഞ്ഞ മരങ്ങൾ, എന്ന പുസ്തകത്തിനാണ് പുരസ്കാരം. തിരനാടകങ്ങൾ എന്ന പേരിൽ, അഞ്ചു നാടകങ്ങളും അഞ്ചു ചെറു തിരക്കഥകളും അടങ്ങിയ കൃതിയാണ് മഴ നനഞ്ഞ മരങ്ങൾ. കൊല്ലി, മുറിവുകളുടെ ഭൂപടങ്ങൾ, വിസിലൊച്ച പോലെ, ഇരുൾ, പൂത്താറ്റ, ഹിരോഷിമ എന്നിവയാണ് പുസ്തകത്തിലെ പ്രധാനരചനകൾ.
സമകാലിക പ്രശ്നങ്ങളെ കുട്ടികൾ എങ്ങിനെ കാണുന്നു എന്ന വിലയിരുത്തലിലാണ് പുസ്തകം എഴുതപ്പെട്ടത്.
എഴുത്തച്ഛൻ സാഹിതി ഗ്രൂപ്പാണ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചത്. മലാല, ഗ്രെറ്റ തുൻബർഗ് തുടങ്ങി ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കുട്ടികളെ കഥാപാത്രങ്ങളാക്കിയാണ് നാടകങ്ങളും തിരക്കഥകളുമൊക്കെ തയാറാക്കിയത്.
Comments