പേരാമ്പ്ര പട്ടണത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷം

പേരാമ്പ്ര ∙ പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ബൈപാസിന്റെ നിർമാണ പ്രവൃത്തി ഒരു ഭാഗത്ത് നടക്കുന്നതും അതിന്റെ ഭാഗമായി പോക്കറ്റ് റോഡുകൾ പൂർണമായി അടച്ചതുമാണു കുരുക്കിന് പ്രധാന കാരണം. വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന ചെമ്പ്ര റോഡിൽ ഈ സമയത്ത് കട്ട പതിക്കൽ ആരംഭിച്ചതും കുരുക്ക് വർധിക്കാൻ പ്രധാന കാരണമാകുന്നു.

ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സമയത്ത് വാഹനങ്ങൾ പോയിരുന്ന ചെമ്പ്ര റോഡും ജൂബിലി ബൈപാസ് റോഡും പ്രസിഡൻസി കോളജ് റോഡും അടച്ചിട്ടത് ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുകയാണ്.ഇതിനു പുറമേ ഇന്നു ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവൃത്തി കൂടി ആരംഭിക്കുമ്പോൾ സ്ഥിതി പരിതാപകരമാകും. ബൈപാസ് നിർമാണം നടക്കുമ്പോൾ ഒരു മുന്നൊരുക്കവുമില്ലാതെ അശാസ്ത്രീയമായി പോക്കറ്റ് റോഡുകൾ അടച്ചതിന്റെ ഫലമാണ് കുരുക്കെന്ന് ആക്ഷേപം.

നാളെ മുതൽ പേരാമ്പ്ര ടൗണിൽ ഭാഗികമായി ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

Comments

COMMENTS

error: Content is protected !!