KOYILANDILOCAL NEWS
ദിവസം തോറും ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്രനയത്തിനെതിരെ കീഴരിയൂരിൽ പോസ്റ്റോഫീസ് ധർണ്ണ
കീഴരിയൂർ: പെട്രോൾ ഡീസൽ പാചകവാതക വില ദിവസം തോറും വർദ്ധിപ്പിച്ച്, കോർപ്പറേറ്റ് നയം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ, കീഴരിയൂരിൽ പോസ്റ്റോഫീസ് ധർണ്ണ. കോൺഗ്രസ് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ പോസ്റ്റാഫീസിന് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണയിരുന്നത്. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,കുറുമയിൽ ബാബു, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, എൻ ടി ശിവാനന്ദൻ ,കെ സുരേന്ദ്രൻ ,പി കെ ഗോവിന്ദൻ ,ഇടത്തിൽ രാമചന്ദ്രൻ ,കെ വിശ്വനാഥൻ കെ പി സ്വപ്നകുമാർ സംസാരിച്ചു.
Comments