KOYILANDILOCAL NEWS
ദിശ കരിയർ ഗൈഡൻസ് സെൻറർ ഉദ്ഘാടനം ചെയ്തു
മേലൂർ: മേലൂർ കെ എം എസ് ലൈബ്രറിയിൽ ദിശ കരിയർ ഗൈഡൻസ് സെൻറർ ഡോ. പി കെ ഷാജി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസും തുടർ കോഴ്സുകളും സംശയനിവാരണവും എന്ന പരിപാടിയും ഡോ. പി കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തി.
യുവജന വേദി സെക്രട്ടറി പി കെ അഭിജിത്ത് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി കെ കെ ദിലേഷ് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് കമ്മിറ്റി അംഗം പി വേണു ദിശയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലൈബ്രറി കമ്മറ്റി അംഗം പി ഉഷ നന്ദി രേഖപ്പെടുത്തി.
Comments