ANNOUNCEMENTS
ദി മൂണ്‍ ലൈറ്റ് ഓണ്‍ എ ഡാര്‍ക് നൈറ്റ് ഏകാംഗഫോട്ടോഗ്രാഫി പ്രദര്‍ശനം
കോഴിക്കോട്: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഹരികൃഷ്ണന്റെ ‘ദി മൂണ്‍ ലൈറ്റ് ഓണ്‍ എ ഡാര്‍ക് നൈറ്റ്’ ഏകാംഗഫോട്ടോഗ്രാഫി പ്രദര്‍ശനം ഇന്ന് (മാര്‍ച്ച് മൂന്ന്) കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിക്ക് ഫിലിം ഡയറക്ടര്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രദര്‍ശനം നടക്കും.
മാര്‍ച്ച് 12ന് സമാപിക്കും.
Comments