കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം നൽകി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുള്ള അഗ്നി സുരക്ഷാ സേനയുടെ സഹകരണത്തിൽ പരിശീലനം നൽകി. നഗരസഭയുടെ അണേല കണ്ടൽ മ്യൂസിയത്തിൽ നടന്ന
കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം അണേല കണ്ടല്‍ മ്യൂസിയത്തില്‍ നടന്നു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ ബോര്‍ഡ് അംഗം എ.സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ഫയര്‍ ആന്റ് റസ്‌ക്യൂ കോഴിക്കോട് സ്‌റ്റേഷന്‍ ഓഫീസര്‍ ശരത്ത്.പി.കെ, സിവില്‍ ഡിഫന്‍സ് ടീം മെമ്പര്‍ ബിജു കെ.എം, മൈത്ര ഹോസ്പിറ്റല്‍ ഫസ്റ്റ് എയ്ഡ് ടീമുലുള്‍പ്പെട്ട താഹ മുഹമ്മദ്, ഉണ്ണിമായ എന്നിവര്‍ ക്ലാസ്റ്റുകൾ നയിച്ചു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്, റിഷാദ്.കെ, ജമീഷ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ ഉപകരണങ്ങളുടെ വിതരണവും പരീശീലന പരിപാടിയുടെ ഭാഗമായി നടന്നു.