DISTRICT NEWS

‘ദേവായനം’ 100 ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രശില്പ പ്രദർശനം മാഹിയിൽ

മാഹി: കൂത്ത്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഏഷ്യൻ ആർട്ട് സെന്ററിന്റെ’ ആഭിമുഖ്യത്തിൽ എം വി ദേവൻ അനുസ്മരണ ചിത്ര – ശില്ല പ്രദർശനം സംഘടിപ്പിക്കുന്നു. പ്രഥമ എം വി ദേവൻ പുരസ്കാര സമർപ്പണവും ഇതോടൊന്നിച്ച് നടക്കും. ഏപ്രിൽ 30 മുതൽ മെയ് 15 വരെയാണ് ചിത്രശില്പ പ്രദർശനം. മാഹി മലയാള കലാഗ്രാമത്തിൽ നൂറ് ചിത്രകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പരിപാടിക്ക് ‘ദേവായനം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സംഘാടകനും പ്രമുഖ ചിത്രകാരനുമായ സുരേഷ് കൂത്തുപറമ്പ് പത്രസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button