ദേശീയപാതയില്‍ 700 നവീന ക്യാമറകള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്തി അപകടങ്ങള്‍ കുറയ്ക്കാന്‍ ദേശീയ പാതയില്‍ പുതുതായി 700 ക്യമാറകള്‍ സ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ കാര്‍ഗോഡ് വരെയുള്ള ദേശീയപാതകളിലാണ് റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച്  അടുത്ത ആഴ്ചയോടെ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

കെല്‍ട്രോണാണ് ക്യാമറകള്‍ തയ്യാറാക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ നവീന ക്യാമറകള്‍ക്ക് വാഹനത്തിന് ഉള്ളിലിരിക്കുന്നവരെ കാണാനും അവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ മൊബൈല്‍ഫോണോ, ഹെഡ്‌സെറ്റോ ഉപയോഗിച്ചാല്‍ കണ്ടെത്താനുമാകും. വാഹനം രണ്ട്‌ ക്യാമറ കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കി, അമിതവേഗത്തിന്‌ തടയിടും. ക്യാമറയിൽ ‌വാഹനത്തിന്റെ നമ്പർ പതിയുന്ന തരത്തിലാണ്‌ ഘടിപ്പിക്കുക. ജില്ലാതല കൺട്രോൾ റൂമുകളിലാണ്‌ ക്യാമറകളിൽനിന്നുള്ള ദൃശ്യവും വിവരങ്ങളും ലഭിക്കുക.  എല്ലാ ജില്ലകളിലെയും ദൃശ്യങ്ങൾ തിരുവനന്തപുരം കൺട്രോൾ റൂമിലും ലഭിക്കും.
Comments

COMMENTS

error: Content is protected !!