KOYILANDILOCAL NEWS
ദേശീയപാത വികസനം; എടക്കുളം പോസ്‌റ്റോഫീസ് പുതിയ കെട്ടിടത്തിലേക്ക്
ചെങ്ങോട്ടുകാവ്: എടക്കുളം പോസ്‌റ്റോഫീസ് മാര്‍ച്ച് 14 മുതല്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ദാസ് ബില്‍ഡിങ്ങിലായിരിക്കും പ്രവർത്തിക്കുകയെന്ന് വടകര പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു. നിലവിലുളള കെട്ടിടം ദേശീയ പാതാ വികസനത്തിന് പൊളിച്ചു നീക്കുന്നത് കൊണ്ടാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇതോടൊപ്പം തപാല്‍ സേവന മേളയും സംഘടിപ്പിക്കുന്നുണ്ട്. പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുളള സൗകര്യം ഇവിടെ ഉണ്ടാകും. സുകന്യ സമൃദ്ധി അക്കൗണ്ടുകളില്‍ ചേരാനും പോസ്റ്റല്‍ലൈഫ് ഇന്‍ഷൂറന്‍സ് തുടങ്ങി മറ്റ് സമ്പാദ്യ പദ്ധതികള്‍ എന്നിവയില്‍ ചേരാനും അവസരമുണ്ടാവും.
Comments