KOYILANDILOCAL NEWS
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ എം പി സമർപ്പിച്ച നിവേദനങ്ങൾക്ക് അംഗീകാരം
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാദാപുരം റോഡ്, പൊയിൽക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം എന്നീ സ്ഥലങ്ങളിൽ അണ്ടർപാസ്സ് അനുവദിക്കണമെന്നും മേലൂർ ശിവ ക്ഷേത്രത്തിനു സമീപം ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ മുരളീധരൻ എം.പി സമർപ്പിച്ച നിവേദനങ്ങൾ അംഗീകരിച്ചു കിട്ടി.
ഇത് കൂടാതെ അഴിയൂർ ടോൾ പ്ലാസക്ക് സമീപം സർവീസ് റോഡ് അനുവദിക്കുന്നതിനുവേണ്ടി സമർപ്പിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത സ്ഥലത്ത് സർവീസ് റോഡ് അനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നാദാപുരം റോഡ് അണ്ടർപാസ്സിനായി 6.98 കോടി രൂപയും, പൊയിൽക്കാവ് അണ്ടർപാസ്സിനായി 7.14 കോടി രൂപയും മൂടാടി-മുചുകുന്ന് റോഡ് അണ്ടർപാസ്സിനായി 7.72 കോടി രൂപയും, പുതുപ്പണം അണ്ടർപാസ്സിനായി 5.44 കോടി രൂപയും കെ മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി അധികമായി അനുവദിക്കപ്പെട്ടു.
Comments