CALICUTDISTRICT NEWS
ദേശീയ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് വനിതാ കമ്മീഷന്റെ ആദരം
ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മികവിന് കേരള വനിതാ കമ്മീഷന്റെ അംഗീകാരം. വനിതാ കമ്മീഷന്റെ കലാലയജ്യോതി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് മൊമന്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലിംഗനീതി എന്ന വിഷയത്തില്‍ ഡോ. എം.എം ബഷീര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്ററര്‍ വി.പി. സതി നന്ദി പറഞ്ഞു.
Comments