ദേശീയ കായിക താരങ്ങൾക്ക് സ്വീകരണം

കൊയിലാണ്ടി:  ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അംഗങ്ങളായ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ  ജനിഗ ബി ശേഖർ, ആർദ്ര പി എസ്   വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യും, സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ         സുധ കിഴക്കേപ്പാട്ട്  അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡണ്ട് അഡ്വ പി  പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി വത്സല , എം ജി പ്രസന്ന, ആർ കെ ദീപ, പി ടി എ വൈസ് പ്രസിഡണ്ട് പ്രഭാകരൻ, പ്രധാനധ്യാപിക പി സി ഗീത,  ബി സിന്ധു സംസാരിച്ചു.

Comments

COMMENTS

error: Content is protected !!