LOCAL NEWS
ദേശീയ പഞ്ചഗുസ്തി ജേതാവ് വിമൽ ഗോപിനാഥിന് ജന്മനാട്ടിൽ അനുമോദനം
കൊയിലാണ്ടി: ദേശീയ പഞ്ച ഗുസ്തി ടൂർണ്ണമെൻറിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിമൽ ഗോപിനാഥനെ എ കെ ജി സ്പോർട്സ് സെൻറർ പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു. പി വിശ്വൻ, കെ ദാസൻ, കെ സത്യൻ, കെ ഷിജു എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്. യു കെ ചന്ദ്രൻ, സി കെ മനോജ്, ടി കെ ജോഷി എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ഗോപിനാഥൻ്റെയും പത്മജ ഗോപിനാഥൻ്റെയും മകനാണ് വിമൽ ഗോപിനാഥ്. സെപ്തംബറിൽ ഫ്രാൻസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹത്തിന് കൊയിലാണ്ടിയിൽ സ്വീകരണവും അനുമോദനവും നൽകിയത്. ലോസ് സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡയരക്ടർ ഓഫ് എഞ്ചിനീയറിംഗ് തസ്തികയിൽ പ്രവർത്തിക്കുകയാണ് വിമൽ ഗോപിനാഥിപ്പോൾ.
Comments