കൊയിലാണ്ടി ഐ ടി ഐയിൽ ആൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് വിജയികൾക്ക് ആദരം

കൊയിലാണ്ടി ഗവ: ഐ ടിഐയിൽ പരിശീലനം പൂർത്തിയാക്കി ആൾ ഇന്ത്യാ ട്രേഡ് ടെസ്റ്റിൽ മികച്ച വിജയം കൈവരിച്ച ട്രെയിനികളെ ബെസ്റ്റ് ട്രെയിനി അവാർഡ് നൽകി ആദരിച്ചു. ഐ ടി ഐ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അവാർഡുകളും പ്രശസ്തിപത്രവും അദ്ദേഹം വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ഷാജി യു കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ടി ഐ പ്രിൻസിപ്പാൾ  പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ ടി ഐയിൽ നിന്നും വിവിധ ട്രേഡുകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ  ജീവൻ ജോൺസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനിത  എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!