MAIN HEADLINES
ദേശീയ പാത വികസനം :സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
ജില്ലയില്‍ ദേശീയ പാത (NH66) വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ താലൂക്ക് അടിസ്ഥാനത്തില്‍ വേഗത്തിലാക്കണം. വടകര, അഴിയൂര്‍, ഇരിങ്ങല്‍, പയ്യോളി, തിക്കോടി, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, കൊയിലാണ്ടി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വില്ലേജ് അടിസ്ഥാനത്തില്‍ യോഗത്തില്‍ വിലയിരുത്തി.
യോഗത്തില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ എന്‍എച്ച്66) എസ്.വിജയന്‍, വടകര സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ എന്‍എച്ച് ) വി .എം ദിനേശ് കുമാര്‍, ജില്ലാ സര്‍വ്വേ സൂപ്രണ്ട് പി.കെ വീരേന്ദ്രകുമാര്‍, കോഴിക്കോട് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ് കെ.എം, കൊയിലാണ്ടി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ റെനി പി മാത്യു, വടകര ആര്‍.എഫ്.ഒ സവീന്‍ കുമാര്‍, എന്‍ എച്ച്1 ജൂനിയര്‍ സൂപ്രണ്ട് ടി. കെ ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments