മാസ്ക് പോര. ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമാവണം – കോടതി

കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പൊതുവിടങ്ങളിലെ കാഴ്ച ഇതാണെന്നും കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും ജസ്റ്റിസ് ടി.ആർ.രവി പരാമർശിച്ചു.

ആഴ്ചയിൽ ഏഴു ദിവസവും കടകൾ തുറക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വസ്ത്രവ്യാപാരികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഹർജിയിൽ ഒരാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.

നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയാറാകണം. വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാനം ഇനിയും കൈവരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ ഇതു സംബന്ധിച്ച പ്രതികരണം

Comments

COMMENTS

error: Content is protected !!