KOYILANDILOCAL NEWS
ദർശനക്ക് സുരേഷ് ഗോപിയുടെ സ്നേഹസമ്മാനം ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജീവൻ കൈമാറി
മാറാട് മുസ്ലിം തീവ്രവാദികൾ കൊലചെയ്യപ്പെട്ട ധീര ബലിദാനി മാറാട് ചന്ദ്രേട്ടന്റെ മകൾ ദർശനയുടെ വിവാഹം നവംബർ 6 ഞായറാഴ്ച. ദർശനയുടെ വിവാഹത്തിന് മുൻ എം പിയും പ്രശസ്ത സിനിമാനടനുമായ ബി ജെ പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി കെ സജീവൻ വീട്ടിൽ എത്തി ദർശനക്ക് കൈമാറി. ദർശനയുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിൽ സുരേഷ് ഗോപി കുടുംബാംഗങ്ങളെ നേരിട്ട് ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തവട്ടം കോഴിക്കോട് എത്തിച്ചേരുമ്പോൾ നവദമ്പതികളെ തീർച്ചയായും നേരിൽ കാണും എന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ബി ജെ പി കോഴിക്കോട് ജില്ല പ്രസിഡണ്ടിന്റെ കൂടെ മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് , ജില്ല ട്രഷറർ വി കെ ജയൻ , മണ്ഡലം ജന.സെക്രട്ടറി അഡ്വ നിധിൽ, കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലറും ബി ജെ പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയുമായ വൈശാഖ് കെ കെ, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി പി എന്നിവർ സംബന്ധിച്ചു.
Comments