വിനോദ് ബ്രൈറ്റിന് സഹായ ഹസ്തവുമായി കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു

 

വിനോദ് ബ്രൈറ്റിന് സഹായ ഹസ്തവുമായി കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. വളരെ ചെറുപ്പ ത്തിൽ തന്നെ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട് പൊരുതി നേടിയ ജീവിതം കൊണ്ട് കുടുംബത്തെ നയിച്ച ചിത്രകാരനാണ് ബ്രൈറ്റ് വിനോദ്. നിവർന്നു നിൽക്കാൻ കഴിയാത്ത ശരീരവുമായാണ് വിനോദ് ബോർഡുകളും ബാനറുകളും എഴുതിയത്.

ഒരു കാലത്ത് കൊയിലാണ്ടിയിലെ സ്കൂൾ – ഓഫീസ് – രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ എന്നിവർക്കെല്ലാമായി തുണിയിൽ ബാനറുകളും, ബോർഡു കളും എഴുതിക്കൊണ്ടിരുന്നു  ബ്രൈറ്റ് വിനോദ്. എന്നാൽ ഫ്ലക്സിനും, വൈനലിനും മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുടുംബജീവിതവും മകളുടെ വിദ്യാഭ്യാസവും വഴിമുട്ടി നിൽക്കുന്ന അവസരത്തിൽ തന്നെ ഒരു ദിവസം വിനോദിന്റെ സ്കൂട്ടറിൽ കാർ വന്നിടിച്ച് ജീവിതത്തെ പൂർണ്ണമായും ഇരുട്ടിലാക്കി. പരസഹായമില്ലാതെ ചരിഞ്ഞു കിടക്കാൻ പോലും സാധിക്കാത്ത തരത്തിൽ ജീവിതം ദുരിതപൂർണമായിട്ടും വിനോദ് ചിത്രങ്ങൾ വരയ്ക്കുന്നു.

ഇന്ന് ചിത്രരചന മാത്രമാണ് വിനോദിന് ആശ്വാസമായിട്ടുള്ളത്. വഴിമുട്ടിയ ദൈനംദിന ജീവിതത്തിനും മകളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായഹസ്തം നൽകാൻ ആഗസ്ത് 12, 13 തിയ്യതികളിൽ റെയിൽവേ സ്‌റ്റേഷൻ റോഡിലുള്ള ശ്രദ്ധആർട് ഗാലറിയിൽ സുഹൃത്തുക്കൾ മുൻ കൈയെടുത്ത് വിനോദിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. പ്രദർശനം വിനോദിന്റെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Comments

COMMENTS

error: Content is protected !!