ധാർമികിന്റെ ചികിത്സയ്ക്ക് ധനസമാഹരണത്തിന് സഹായക്കുറിയുമായി നാട്
കൊയിലാണ്ടി ലുക്കീമിയ ബാധിച്ച് രണ്ടര വർഷമാ യി ചികിത്സയിൽ കഴിയുന്ന നാലര വയസ്സുകാരൻ ധാർ മികിന്റെ ചികിത്സയ്ക്ക് നാട് മുഴുവൻ രംഗത്ത്. ധാർമ്മിക്കിന്റെ ചികിൽസയ്ക്ക് ധനം സമാഹരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സഹായക്കുറി സംഘടിപ്പിച്ചു. വലിയ ജനകീയ പങ്കാളിത്തമാണ് സഹായക്കുറിക്ക് ഉണ്ടായത്. കൊയിലാണ്ടി നഗരസഭ യിലെ മുൻ കൗൺസിലറാ യിരുന്ന നടേരി കാവുംവട്ടം പയർവീട്ടിൽ മീത്തൽ പി.എം. ബാബുവിന്റെ മകനാണ് ധാർമിക്. രണ്ടര വർഷമായി തലശ്ശേരി മലബാർ കാ ൻസർ സെൻററിലാണ്
ചികിത്സയുടെ ആദ്യഘട്ട ത്തിൽ രോഗം ഭേദമാവുകയും ധാർമിക് നഴ്സറി ക്ലാസിൽ പഠനം തുടങ്ങുകയും ചെയ്തി രുന്നു. അതിനിടയിലാണ് ലു ക്കീമിയ ഗുരുതരമായി തിരി ച്ചുവന്നത്.ഇപ്പോൾ എം.സി.സി.യിൽ ചികിത്സ തുടരുകയാണ്. മജ്ജ മാറ്റിവെക്കൽ ഉൾപ്പടെ വിദഗ്ധ ചികിത്സ നൽകിയാൽ മാത്രമേ ധാർമികിന്റെ ജീവൻ രക്ഷിക്കാനാവുകയുള്ളു. 60 ലക്ഷം രൂപയാണ് ഇതിന് ചിലവ് കണ ക്കാക്കുന്നത്. കാനത്തിൽ ജമീല എം .എൽ.എ. (ചെയർമാൻ) നഗര സഭ കൗൺസിലർ പി.പി. ഫാ സിൽ(വർക്കിങ് ചെയർമാൻ), ആർ.കെ. അനിൽ കുമാർ (കൺവീനർ), പി.വി. മാധവൻ (ഖജാൻജി എന്നിവർ ഭാരവാഹികളായി ചികിൽസാ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.