നഗരത്തിൽ പിടിച്ചുപറിക്കേസിൽ ഒരാൾ പിടിയിൽ

കോഴിക്കോട്: കോവൂരിലെ ന്യൂടോപ്സ് ബേക്കറിക്കുമുന്നിൽ ബിഹാർ സ്വദേശിയായ യുവാവിൽനിന്ന് 2100 രൂപ പിടിച്ചുപറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

 

കൊട്ടാരക്കര പുത്തൂർ മയിലത്തും പണിക്കരുത്ത് വീട്ടിൽ ജോസ് തോമസ് (34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ നടന്നുപോവുകയായിരുന്ന ലഡു പാസവാനെ (27) സ്കൂട്ടറിലെത്തിയ രണ്ടുപേർ പോലീസാണെന്ന് പറഞ്ഞ് തടഞ്ഞ് കീശയിൽനിന്ന് പണമടങ്ങിയ പഴ്സ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പട്രോളിങ്ങിനെത്തിയ മെഡിക്കൽ കോളേജ് പോലീസാണ് പ്രതികളിലൊരാളെ പിടികൂടിയത്. മറ്റേയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. കോവൂരിൽ ഇതേദിവസം നടന്ന മറ്റൊരു പിടിച്ചുപറിക്കേസിലും ജോസ് തോമസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

തമിഴ്നാട്ടുകാരനായ ഒരാളിൽനിന്ന് 1400 രൂപ തട്ടിപ്പറിച്ചതും ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ നല്ലളത്തെയും പേരാമ്പ്രയിലെയും ബീവറേജസ് കടയിൽ നടന്ന മോഷണത്തിനും ഇയാൾക്ക് പങ്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Comments

COMMENTS

error: Content is protected !!