KOYILANDILOCAL NEWS
നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് എം.ടി.ഫിലിം ഫെസ്റ്റിവൽ നടന്നു
കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തിൽ എം.ടി.ഫിലിം ഫെസ്റ്റിവൽ നടന്നു. കടവ്, ഓളവും തീരവും, നിർമ്മാല്യം എന്നീ സിനിമകളായിരുന്നു ടൗൺ ഹാളിൽ പ്രദർശിപ്പിച്ചത്. വൈകീട്ട് നടന്ന സാംസ്കാരിക സദസ്സ് ചലച്ചിത്ര നടൻ അഡ്വ: സി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.എ. ഇന്ദിര, രജീഷ് വെങ്ങളത്തു കണ്ടി, ജിഷ, മെമ്പർ സെക്രട്ടറി വി.രമിത, എൻ.ഇ.ഹരികുമാർ, വി.കെ.രേഖ, സി.ഡി.എസ് അധ്യക്ഷതയ കെ.കെ.വി ബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
Comments