KOYILANDILOCAL NEWS
പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്ന സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കരുത്
കൊയിലാണ്ടി: കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അസൗകര്യവും അപകട ഭീഷണിയും ഉണ്ടാക്കുന്ന തരത്തിൽ ആനക്കുളം മുചുകുന്ന് റോഡിലെ സ്ഥല പരിമിതിയുള്ളിടത്ത്, ട്രാൻസ്ഫോർമർ സ്ഥാപിക്കരുതെന്ന് നാട്ടുകാർ. മൂടാടി ഇലക്ട്രിസിറ്റി സെക്‌ഷന്റെ നേതൃത്വത്തിലാണ് ഇതിന് ശ്രമം നടക്കുന്നത്. പുളിയഞ്ചേരി അട്ടവയൽ നിവാസികൾക്ക് ഇതിൽ ആശങ്കയുള്ളതായും അവർ അറിയിച്ചു. പ്രസ്തുത സ്ഥലം ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ പറ്റിയതല്ല എന്ന് റവന്യു അധികൃതർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. പദ്ധതിക്ക് 40 മീറ്റർ ചുറ്റളവിൽ തന്നെ അനുയോജ്യമായ പൊതു സ്ഥലം ഉണ്ടെന്നിരിക്കെ ബോഡിന്റെ ഈ നീക്കങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ സംശയിക്കണം. ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ എന്നും അവർ അറിയിച്ചു.
Comments