എമ്മച്ചംകണ്ടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 33-ാം ഡിവിഷനിൽ നഗരസഭയുടെ ഫണ്ടിൽ നിന്നും ഒൻപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ എമ്മച്ചം കണ്ടി കോൺക്രീറ്റ് റോഡ് നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ഷീബാ സതീശൻ, ഇമ്പിച്ചി മമ്മു, പി വി രാജു, പി പി സുധീർ, കേളോത്ത് അശോകൻ, ശ്രീജിത്ത് ശ്രീകല, മനാഫ്, സംസാരിച്ചു. റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കൗൺസിലർ മനോജ് പയറ്റുവളപ്പിലിനെ നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. മനോജ് പയറ്റുവളപ്പിൽ നന്ദി രേഖപ്പെടുത്തി.

Comments
error: Content is protected !!