നഗരസഭ വാർഡുകളിലെ തെരുവുവിളക്കുകള്‍ കത്താത്തതില്‍ യു ഡി എഫ് പ്രതിഷേധിച്ചു
കൊയിലാണ്ടി: നഗരസഭയിലെ 44 വാർഡിലെയും തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരു വർഷമായിട്ടും തെരുവ് വിളക്കുകൾ കത്തിക്കാതെ മുടന്തൻ ന്യായം പറയുന്ന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്നും യു ഡി എഫ് കൗൺസിലർമാർ ഇറങ്ങിപ്പോവുകയും നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുകയും ചെയ്തു.
വർഷങ്ങളായി കേടായ തെരുവുവിളക്കുകൾ റിപ്പേർ ചെയത് പ്രവർത്തിപ്പിക്കാൻ 2021 ഒക്ടോബറിൽ റേഡിയേറ്റോ എന്ന കമ്പനി നഗരസഭയുമായി എ എം സി വെക്കുകയും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുവിളക്കുകൾ റിപ്പേർ ചെയ്യാതെ മുങ്ങുകയുമായിരുന്നു.
ഈ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് പകരം സംവിധാനം ഉണ്ടാക്കണമെന്ന് യു ഡി എഫ്. കൗൺസിലർമാർ നിരന്തരം ആവശ്യപെട്ടിട്ടും ഭരണ സമിതിയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഈ കമ്പനിയ്ക്ക് അനുകൂലമായ നിലപാടായിരുന്നു എടുത്തിരുന്നത്.
ഇന്നലെ നടന്ന കൗൺസിലിലും ഇതേ നിലപാടു തന്നെ ഭരണ സമിതി എടുത്തതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി നഗരസഭ കവാടത്തിൽ ധർണ്ണ നടത്തുകയും തുടർന്ന് കൊയിലാണ്ടി ടൗണിൽ പ്രകടനവും നടത്തി.
പ്രതിഷേധത്തിന് പി രത്ന വല്ലിടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ എം നജീബ്, എ അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫക്രുദ്ധീൻ മാസ്റ്റർ, പുനത്തിൽജമാൽ, ഫാസിൽ നടേരി, അരീക്കൽ ഷീബ, കെ ടി വി റഹ്മത്ത്, ദൃശ്യ, ശൈലജ, ജിഷ, കെ എം സുമതി എന്നിവർ നേതൃത്വം നൽകി.