നടപടി തങ്ങൾ തീരുമാനിക്കട്ടെ. ലീഗ് സംസ്ഥാന സമിതി പിരിഞ്ഞു

മുസ്ലീംലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചന്ദ്രികയിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ ഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ഇല്ല. മലപ്പുറത്ത് ചേര്‍ന്ന മുസ്ലീംലീഗ്‌ ഉന്നതാധികാര സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു വിട്ടി. അതേസമയം മുഈന്‍ അലിയെ അധിക്ഷേപിക്കുകയും തെറിവിളിക്കയും  ചെയ്‌ത ലീഗ്‌ പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലിനെ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.

മു ഈന്‍ അലി തങ്ങള്‍ ചെയ്‌തത്‌ തെറ്റാണെന്നും പാര്‍ടിയുടെ അച്ചടക്കത്തിന്‌ വിരുദ്ധമാണെന്നും യോഗം വിലയിരുത്തിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. മു ഈന്‍ അലി തങ്ങളുടെ പ്രവൃത്തി സംബന്ധിച്ച്‌ ഹൈദരലി ശിഹാബ്‌ തങ്ങളുമായി ചര്‍ച്ച നടത്തി പിന്നീട്‌ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം തീരുമാനിച്ചത്‌. ചര്‍ച്ച നടത്താന്‍ സാദിഖ്‌ അലി ശിഹാബ്‌ തങ്ങളെ ചുമതലപ്പടുത്തി. ഹൈദരലി തങ്ങളുടെ മകനാണ്‌ മു ഈന്‍ അലി തങ്ങള്‍.

മു ഈൻ അലി തങ്ങൾക്ക് എതിരെ നടപടി ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ കുഞ്ഞാലിക്കുട്ടിയുടെ രീഷ്ട്രീയ ജീവിതം ഇല്ലാതാവുന്ന വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കെ.ടി ജലീൽ പ്രസ്താവിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് ചന്ദ്രികയിലെ ഫണ്ട് പ്രശ്നത്തിന് ഉത്തരവാദി എന്നാണ് മു ഈൻ അലി വെളിപ്പെടുത്തിയത്. ഇതിനു തുടർച്ചയായാണ് സംസ്ഥാന സമിതി അടിയന്തിരമായി മലപ്പുറത്ത് ചേർന്നത്.

Comments

COMMENTS

error: Content is protected !!