നടി ജമീല മാലിക് അന്തരിച്ചു; പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി വിദ്യാർഥിനി
തിരുവനന്തപുരം> പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിത ജമീല മാലിക്(73) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് പാലോടുളള വീട്ടിലായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കെ ജി ജോർജ്, രാമചന്ദ്രബാബു, കെ ആർ മോഹനൻ, ഷാജി എൻ കരുൺ എന്നിവരുടെ സഹപാഠിയായിരുന്നു.
എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയാണ്. ആദ്യ കാല ദൂരദർശൻ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചു.
ആലപ്പുഴ മുതുകുളത്ത് കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായാണ് . എസ്എസ്എല്‍സി പഠനത്തിനു ശേഷം 16-ാം വയസിൽ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേർന്നു.
റാഗിങ്’ ആയിരുന്നു ആദ്യ സിനിമ. ‘ആദ്യത്തെ കഥ’, ‘രാജഹംസം’, ‘ലഹരി’ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന് എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ‘ലക്ഷ്മി’, ‘അതിശയരാഗം’ എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.
നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ് ചെയ്തും റേഡിയോ നാടക രചയിതാവായും ശ്രദ്ധ നേടി. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. മകൻ: അന്‍സര്‍ മാലിക്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.