നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രിൻറർ ഉപഹാരമായി നൽകി
കീഴരിയൂർ : നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രിൻറർ ഉപഹാരമായി നൽകി. 95 – 98 ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് ബാച്ചിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് പ്രിൻറർ സമ്മാനിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ പ്രിൻറർ ഏറ്റുവാങ്ങി. ഈ വരുന്ന മെയ് ആദ്യവാരം നടക്കുന്ന റീയൂണിയനുമായി ബന്ധപ്പെട്ട് സ്കൂളിനു വേണ്ടിയും വിദ്യാർത്ഥികളെ സഹായിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളിലെ 95 98 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ.
സ്കൂളിനെ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്താൻ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ മുന്നോട്ടുവരണമെന്നും, അനേകം തലമുറകൾക്ക് വെളിച്ചമേകിയ സ്കൂളിൻ്റെ അവസ്ഥ കുറെ കൂടി മെച്ചപ്പെടുത്താനുണ്ടെന്ന് സ്കൂൾ സന്ദർശിച്ച വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ നിരീക്ഷിച്ചു.സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തെങ്കിലും സ്കൂളിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ഇനിയും പൊതുസമൂഹത്തിന് ചെയ്യാൻ കഴിയുമെന്ന് അവർ ഓർമിപ്പിച്ചു. സ്കൂളിനു വേണ്ടി പ്രിൻറർ നൽകിയത് അഭിനന്ദനാർഹവും മാതൃകാപരവും ആണെന്ന് പ്രധാന അധ്യാപിക ശ്രീമതി.ഗീത അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഉത്സാഹ്, ധനഞ്ജയ്, രജിത്ത്, പ്രജീഷ്, ബിനീഷ്, നീമ, ഇന്ദു, ഹനീഫ, അഭിലാഷ് എന്നിവർ പങ്കെടുത്തു.