നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെ
കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെ ആഘോഷിക്കും. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇത്തവണ പറേച്ചാല്‍ ഫെസ്റ്റ് എന്ന പേരിൽ മെഗാ കാര്‍ണിവല്‍ ഒരുക്കിയിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് ജനുവരി 28ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ്,നടേരി അക്ഷര വായനശാല എന്നിവയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ്, കലവറ നിറയ്ക്കല്‍, രാത്രി 7.30ന് ഇരിങ്ങല്‍ എം.ടി.ശിവദാസ് നയിക്കുന്ന ഗാനമേള. 29ന് രാവിലെ 10 മണിമുതല്‍ അങ്കണവാടി കലോത്സവം എന്നിവ നടക്കും. വൈകീട്ട് സാംസ്‌ക്കാരിക സമ്മേളനം നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നിധീഷ് നടേരി, അനില്‍കുമാര്‍ വെളിയണ്ണൂര്‍, നിധീഷ് പെരുവണ്ണാന്‍, സബിന്‍ സേതു, മാലതി, ഡോ. ബി എം അശ്വന്ത്, ഇസ്രത്ത് എന്നിവരെ ആദരിക്കും. 30ന് വൈകീട്ട് 6.30-ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ശിവാനന്ദപുരി സ്വാമീനിയുടെ പ്രഭാഷണം, എട്ട് മണിക്ക് നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും. 31ന് വൈകീട്ട് ക്ഷേത്രം ഏറ്റുവാങ്ങല്‍ ചടങ്ങ്, സംഗീതാര്‍ച്ചന.
ഫെബ്രുവരി ഒന്നിന് വൈകീട്ട് ഏഴിന് സര്‍ഗ്ഗസന്ധ്യ, രണ്ടിന് രാത്രി 7.30ന് മെഗാഷോ. മൂന്നിന് പുന:പ്രതിഷ്ഠ, രാത്രി ഏഴിന് മട്ടന്നൂര്‍ ശങ്കരൻ കുട്ടി മാരാരുടെ മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഇരട്ടതായമ്പക, നാലിന് രാവിലെ കൊടിയേറ്റം, വൈകീട്ട് നട്ടത്തിറ. അഞ്ചിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ക്കുല വരവ്,താലപ്പൊലി, വെളിയണ്ണൂര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം, തിറകള്‍ എന്നിവ നടക്കും. ആറിന് ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.